ഉത്സവങ്ങളിലെ പ്രിയങ്കരൻ: കൊമ്പൻ മാവേലിക്കര ഗണപതി ചരിഞ്ഞു



തൃശ്ശൂർ: കൊമ്പൻ മാവേലിക്കര ഗണപതി ചരിഞ്ഞു. പഴഞ്ഞി പെങ്ങാമുക്ക് പെരുന്നാളിനായി കൊണ്ടുവന്ന കൊമ്പൻ മാവേലിക്കര ഗണപതി ചെരിഞ്ഞു. 

ഇന്നലെ രാത്രിയോടെയാണ് കൊമ്പൻ ചരിഞ്ഞത്. പെരുന്നാളിന് ശേഷം പെങ്ങാമുക്ക് തെക്കുമുറി പറമ്പിൽ തളച്ചിരുന്ന ഗജവീരൻ മാവേലിക്കര ഗണപതി ചരിയുകയായിരുന്നു.

എരണ്ടക്കെട്ടിനെ തുടർന്ന് കഴിഞ്ഞ രണ്ടു ദിവസമായി ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്.

 ഉത്സവപ്പറമ്പുകളിലെ നിറസാന്നിധ്യമാണ് കൊമ്പൻ മാവേലിക്കര ഗണപതി. വിവരമറിഞ്ഞ് നിരവധി ആനപ്രേമികളാണ് സംഭവസ്ഥലത്തേക്ക് എത്തിയത്.


എന്താണ് എരണ്ടക്കെട്ട്

ആനക്കുണ്ടാകുന്ന മലബന്ധം എന്നാണ് ലളിതമായി ഇതിനെ പറയുന്നത്. എരണ്ടം എന്നാല്‍ ആന പിണ്ടം, അല്ലെങ്കില്‍ ആനയുടെ വിസർജ്യമാണ്. ഇത് പുറത്തേക്ക് പോവാതെ നില്‍ക്കുന്നതോടെ ആന ഭക്ഷണവും വെള്ളവും കഴിക്കുന്നത് കുറയുകയും ക്രമേണെ തളർച്ചയിലേക്ക് പോവുകയും ചെയ്യു.ഭക്ഷണത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍, യാത്ര, വ്യായാമക്കുറവ് എന്നിവയെല്ലാം എരണ്ടക്കെട്ടിന് കാരണമാകാറുണ്ട്.

Post a Comment

Previous Post Next Post